കൊച്ചി: സിഎംഐ സന്ന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറലായി ഫാ. ഡോ. പോൾ ആച്ചാണ്ടിയെ തെരഞ്ഞെടുത്തു.
2014 മുതൽ 2020 വരെ പ്രിയോർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. പോൾ കഴിഞ്ഞ മൂന്ന് വർഷമായി കെനിയ മിഷനിൽ പ്രവർത്തിക്കുകയായിരുന്നു.
സഭയുടെ 39-ാമത് പൊതുസംഘമാണ് അടുത്ത ആറു വർഷത്തേക്കുള്ള സഭാ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഫാ. ബെന്നി നൽക്കര (വികർ ജനറൽ, അജപാലന പ്രേഷിതത്വത്തിന്റെ കൗൺസിലർ) ഫാ. ബിനോയ് ഇലവുങ്കൽ (വിദ്യാഭ്യാസം, മാധ്യമം), ഫാ. ടോം അറയ്ക്കൽ (സാമൂഹ്യ പ്രവർത്തനം, ആതുര സേവനം) ഫാ. ജോസഫ് പൊൻമാണി (ധനകാര്യം) എന്നിവരാണു കൗൺസിലർമാർ. ഫാ. ഷിജോ ആറ്റുപുറമാണ് ജനറൽ ഓഡിറ്റർ.